തിരുവനന്തപുരം : മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സത്യവാങ്മൂലത്തിൽ പരാമർശവുമായി സ്വപ്നാ സുരേഷ്. ഷാര്‍ജയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനായി ഷാര്‍ജാ ഭരണാധികാരിയുമായി ശ്രീരാമകൃഷ്ണന് കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെടുകയും താന്‍ അത് ശരിയാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് സ്വപ്നാ സുരേഷ് നൽകിയ സത്യവാങ്മൂലത്തിൽ പരാമര്‍ശിക്കുന്നത്.
രഹസ്യമൊഴി നല്‍കുന്നതിന്റെ ഭാഗമായി നല്കിയ സത്യവാങ്മൂലത്തില്‍ സ്വപ്ന നല്‍കിയിട്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കെ.ടി. ജലീല്‍ നല്കിയ പരാതിയിന്മേല് സ്വപ്നയുടെ രഹസ്യ മൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇ.ഡിയോ എന്‍.ഐ.എയോ കേസില്‍ അന്വേഷണം നടത്തിയേക്കും.