ഷാർജ: പ്രവാസികള്‍ക്ക് ബമ്പർ ലോട്ടറി. ഷാർജയില്‍ വൻ തൊഴിലവസരങ്ങളുമായി ഭൂമിക്കടിയില്‍ മറ്റൊരു നിധിശേഖരം കൂടി കണ്ടെത്തി.ഷാർജയിലെ അല്‍ സജാ വ്യാവസായിക മേഖലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അല്‍ ഹദീബ പാടത്ത് പുതിയ വാതക ശേഖരം കണ്ടെത്തി. രാജ്യത്തിന്റെ സാമ്പത്തിക വർധനവിനൊപ്പം പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരത്തിന് കൂടിയാണ് അതിലൂടെ വഴിതുറക്കുന്നത്.ഷാർജ സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന ഷാർജ പെട്രോളിയം കൗണ്‍സില്‍ ആണ് പുതിയ വാതകശേഖരം കണ്ടെത്തിയ കാര്യം അറിയിച്ചത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാർജ ദേശീയ ഓയില്‍ കോർപ്പറേഷൻ പ്രദേശത്ത് കിണർ കുഴിച്ച് പരിശോധനകള്‍ നടത്തി വരികയായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രദേശത്ത് വാതകശേഖരം കണ്ടെത്തിയത്. വാതക ശേഖരത്തിന്റെ വികസന സാദ്ധ്യതകള്‍ പരിശോധിക്കുന്നതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ഓയില്‍ കോർപ്പറേഷൻ വ്യക്തമാക്കുന്നു. അല്‍-സജാ, കഹിഫ്, മഹാനി, മുയീദ് എന്നിവയ്ക്ക് പുറമെയുള്ള ഷാർജയിലെ അഞ്ചാമത്തെ വാതകശേഖരമാണ് അല്‍ ഹദീബ.ഷാർജയിലെ പുതിയ വാതക ശേഖരം പ്രവാസികള്‍ക്ക് അടക്കമുള്ളവർക്ക് പുതിയ തൊഴില്‍ സാദ്ധ്യതകള്‍ക്കാണ് വഴിതുറക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് വിവരം.