ഷാറൂഖാന്റെ സമ്മാനം 40 കോടിയുടെ അപ്പാർട്ട്‌മെന്റ്; 30 കോടിയുടെ മാല നൽകി ബച്ചൻ; അംബാനി കുടുംബത്തിലെ നവദമ്പതിമാർക്ക് സമ്മാനപ്പെരുമഴ

മുംബൈ: ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്ബതികൾക്ക് ലഭിച്ച സമ്മാനത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ആനന്ദിനും രാധികയ്ക്കും ബോളിവുഡ് താരങ്ങൾ സമ്മാനിച്ചത്.ഷാരൂഖ് ഖാൻ സമ്മാനിച്ചത് 40 കോടി രൂപ വില വരുന്ന അപാർട്‌മെന്റാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിലാണ് ഈ ആഡംബര അപാർട്‌മെന്റുള്ളത്. ബച്ചൻ കുടുംബവും സമ്മാനത്തിൽ ഒട്ടും പിന്നിലല്ല. 30 കോടി വിലമതിപ്പുള്ള ഒരു മരതക നെക്ക്‌ളേസാണ് അവർ രാധികയ്ക്ക് നൽകിയത്.

Advertisements

ആനന്ദിന്റേയും രാധികയുടേയും അടുത്ത സുഹൃത്തുക്കളും താരദമ്ബതിമാരുമായ ആലിയ ഭട്ടും രൺബീർ കപൂറും ഒമ്ബത് കോടി രൂപ വില വരുന്ന മെഴ്‌സിഡീസാണ് സമ്മാനിച്ചത്. താരദമ്ബതിമാരായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. 20 കോടി രൂപ വില വരുന്ന കസ്റ്റമൈസ്ഡ് റോൾസ് റോയ്‌സാണ് ഇവരുടെ സമ്മാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലക്ഷങ്ങൾ വില വരുന്ന സമ്മാനങ്ങളുമായി പട്ടികയിൽ കത്രീന കൈഫ്-വിക്കി കൗശൽ ദമ്ബതിമാരും സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി ദമ്ബതിമാരുമുണ്ട്. 19 ലക്ഷം രൂപ വില വരുന്ന സ്വർണമാലയാണ് കത്രീനയും വിക്കിയും രാധികയ്ക്ക് നൽകിയത്. 25 ലക്ഷം രൂപയുടെ ഹാൻഡ്‌മെയ്ഡ് ഷാൾ ആണ് കിയാരയുടേയും സിദ്ധാർഥിന്റേയും സമ്മാനം.

അതുപോലെ ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗും ആമസോൺ സിഇഒ ജെഫ് ബെസോസും കോടികൾ വിലമതിക്കുന്ന സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 300 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റാണ് സുക്കർബർഗ് സമ്മാനിച്ചതെന്നാണ് സൂചന. 11.5 കോടി രൂപ വില വരുന്ന ആഡംബ കാറാണ് ആമസോൺ മുതലായിളുടെ സമ്മാനമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.