ഗാന്ധിനഗർ. ഷവർമ്മ കഴിച്ച വിദ്യാർത്ഥിനിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടി. കോട്ടയം മെഡിക്കൽ കോളജിലെ ബി എസ് സി ഡയാലിസിസ് വിദ്യാർത്ഥിനി തിരുവനന്തപുരം സ്വദേശിനിയായ 20കാരിയാണ് ചികിസയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് മോർച്ചറിഗയിറ്റിന് എതിർവശത്തു സ്ഥിതി ചെയ്യുന്ന വടക്കൻ കേരളത്തിൻ്റെ പേരുള്ള ഒരു ഹോട്ടലിൽ നിന്നാണ് വിദ്യാർത്ഥിനി ഷവർമ്മ കഴിച്ചത്.
Advertisements
ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്തയുണ്ടാകുയും, ശരീരമാകെ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തു.തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. വിദ്യാർത്ഥിനി കോളജ് അധികൃതർക്ക് പരാതി നൽകി.