ചൈനയിൽ അട്ടിമറി..? ഷി ജിങ് പിങ് വീട്ടു തടങ്കലിൽ; പതിനായിരത്തോളം വിമാനങ്ങൾ റദ്ദാക്കി; പ്രചരിക്കുന്ന വാർത്തകൾ ഇങ്ങനെ

ഷാങ്ഹായി: ചൈന്നയിൽ ഭരണകൂടത്തിന് നേരെ അട്ടിമറി നടന്നതായി വിദേശ മാധ്യമങ്ങളിൽ അഭ്യൂഹം. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങിനെ അട്ടിമറിച്ചതായും, ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചൈനയിൽ നിന്നുള്ള പതിനായിരത്തോളം വിമാനങ്ങൾ റദ്ദാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ വൻ ചർച്ചകൾ ഉണ്ടായിരിക്കുന്നത്. ചൈനയിൽ പെട്ടന്നുണ്ടായ നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയത് 9583 വിമാനങ്ങളായിരുന്നു. റദ്ദാക്കാനുള്ള കാരണം അവ്യക്തമാണെന്ന് എപ്കോ ടൈംസ് എന്ന മാദ്ധ്യമം സൂചിപ്പിച്ചു. എന്നാൽ, ഇത് ഭരണകൂടത്തെ അട്ടിമറിച്ചതിനെ തുടർന്നാണ് എന്ന് അമേരിക്കൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, കൊവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് ഇപ്പോൾ ഉയരുന്ന വാദം.

Advertisements

രാജ്യത്ത് ഷെഡ്യൂൾഡ് ചെയ്ത വിമാനങ്ങളുടെ 59.66 ശതമാനമാണ് റദ്ദാക്കിയത്. ഫ്‌ലൈറ്റ് മാസ്റ്ററാണ് ടിക്കറ്റിങ്, യാത്ര സേവനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടത്. രാജ്യത്തെ 50 ശതമാനത്തോളം വിമാനസർവ്വീസാണ് റദ്ദാക്കിയത്. എപോക്ക് ടൈംസ് പറയുന്നതനുസരിച്ച് ബീജിങ്ങിൽ വിമാനത്താവളത്തിൽ റദ്ദാക്കിയത് 622 വിമാനങ്ങളാണ്. ഇത് ആകെ ശരാശരിയുടെ 60 ശതമാനത്തോളം വരും. ഷങ്ഹായി പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത് 652 എണ്ണമാണ്. ഷെൻഷെൻ ബഓൻ വിമാനത്താവളത്തിൽ 542 വിമാനങ്ങൾ റദ്ദാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൈനയിലെ പടിഞ്ഞാറൻ പ്രവിശ്യകളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ ഗുയാങ് ലോങ്ഡോങ്ബാവോ, ലാസ ഗോംഗ, ചെങ്ഡു ടിയാൻഫു എന്നിവടങ്ങളിലാണ് ഏറ്റവും അധികം വിമാനങ്ങൾ റദ്ദാക്കിയത്. ലോങ്ഡോങ്ബാവോയിൽ 539ഉം, ലാസ ഗോംഗ 157ഉം, ചെങ്ഡു ടിയാൻഫുവിൽ 752ഉം, വിമങ്ങളാണ് റദ്ദാക്കിയത്. അതേസമയം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് ചൈനയിലെ പ്രധാന ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.