ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാന് മുസ്ലിം ലീഗ്നവാസ് (പിഎംഎല്‍-എന്‍) അധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ് (70). ദേശീയ അസംബ്ലിയില്‍നിന്നു രാജി വയ്ക്കുകയാണെന്ന് ഇമ്രാന് ഖാന് ട്വിറ്ററില്‍ പ്രഖ്യാപിച്ചു. ഇമ്രാനെ പുറത്താക്കാനുള്ള അവിശ്വാസ മേയ വോട്ടെടുപ്പും ഭരണകക്ഷിയായിരുന്ന പിടിഐയുടെ അംഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന് ഖാന്.
വൈകിട്ട് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു മുന്‍പേ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും പാക്കിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങളും രാജിവച്ചു. പുതിയ പ്രധാനമന്ത്രിക്കായുള്ള തിരഞ്ഞെടുപ്പും പിടിഐ അംഗങ്ങള്‍ ബഹിഷ്കരിച്ചു. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന് ഖാന് (69) അധികാരമേറ്റത്. മൂന്നു വര്‍ഷവും ഏഴു മാസവും അധികാരത്തിലിരുന്നു.