വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്നുകളാണ് ഇറക്കിയത്. കടൽ പ്രക്ഷുബ്ധമായതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നാണ് നാലു ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാതിരുന്നത്.
Advertisements
ഇന്നലെയാണ് രണ്ടു ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ എഫ്ആർആർഒ അനുമതി നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ 15നാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലായ ഷെൻഹുവ 15നെ ഊഷ്മളമായി വരവേറ്റത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെൻഹുവ 15നെ ഫ്ളാഗ് ഇൻ ചെയ്ത് സ്വീകരിച്ചു.