ചെന്നൈ: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഷൈനിന്റെ പിതാവ് മരിച്ചത്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലേക്ക് പോകവേ ആയിരുന്നു അപകടം. ഷൈനിനും അമ്മയ്ക്കും അനിയനും അപകടത്തിൽ പരിക്കേറ്റു. ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോകും.
പരിക്ക് പറ്റിയതിനാൽ പ്രത്യേക ആംബുലൻസിൽ ആണ് കൊണ്ടു പോവുക. ഷൈൻ ടോമിന് തോളെല്ലിനാണ് പരിക്കേറ്റത്. തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ധർമപുരി ആശുപത്രിയിലാണ് ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബെംഗളൂരുവിലേക്ക് തിരിച്ചത്.