കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ കഴിഞ്ഞ വർഷം ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ നടനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഇപ്പോൾ വീണ്ടും. ഒരു എഫ്എമ്മിലെ പരിപാടിയിലാണ് നടൻ വീണ്ടും ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. കാശ് കൊടുക്കുന്നതാണെന്നും പറത്താനറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് അറിയാനാണ് കോക്പിറ്റിൽ കയറിയതെന്നുമെല്ലാമാണ് നടന്റെ വിശദീകരണം.
‘പറത്താനറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് അറിയാനാണ് കോക്പിറ്റിൽ കയറിയത്. കാശ് കൊടുത്ത് കയറുന്നതല്ലേ? എയർ ഇന്ത്യ നമ്മൾ ഇന്ത്യയുടേത് ആണെന്നല്ലേ വിചാരിച്ചത്. കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരാണെന്ന് മനസിലാക്കുന്നത്. പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കിൽ വെള്ളം തളിക്കണ്ടേ?അപ്പോഴും കയറാൻപാടില്ലെന്നും പറഞ്ഞ് എല്ലാവരും പുറത്ത് നിന്നാൽ മതിയോ?’ നടൻ ചോദിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ മാസത്തിലായിരുന്നു നടൻ എയർ ഇന്ത്യ വിമാനത്തിൽ കോക്ക്പിറ്റിൽ കയറി വിവാദമുണ്ടാക്കിയത്. ഇരിക്കേണ്ട സീറ്റിലല്ലാതെ ജീവനക്കാരുടെ സീറ്റിലിരിക്കാൻ ശ്രമിച്ചതായും വാർത്തയുണ്ടായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് നടന്റെ വിശദീകരണത്തിനൊടുവിലാണ് വിവാദം കെട്ടടങ്ങിയത്.