ഡൽഹി : ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്റെ ഉറ്റ സുഹൃത്തിനെ നഷ്ടമായി എന്ന് പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു ആബെ. ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു അദ്ദേഹമെന്നും മോദി കുറിച്ചു. അതേ സമയം നാളെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് മോദി.
നാരാ പട്ടണത്തില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി തോക്കുകൊണ്ട് ആബെയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ച ഷിന്‍സോ ആബെയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വെടിവച്ച നാല്‍പ്പതുകാരനായ നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയ പിടിയിലായിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ല. ആക്രമണത്തെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു.