ശിവസേന കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം നടത്തി : ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം : ശിവസേന കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം നടത്തി. പ്രസിഡൻ്റ് അജികുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ ഉത്ഘാടനം ചെയ്‌ത സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികൾ ആയ, സംസ്ഥാന വൈസ്പ്രസിഡൻ്റ്, രാജീവ് രാജധാനി, സംസ്ഥാന സെക്രട്ടറി. ശ്രീ. ഒറ്റശേഖരമംഗലം കൃഷ്‌ണൻകുട്ടി, യുവസേന സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജു വാഴില പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് സുധീഷ് മുക്കൂട്ടുതറ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ദിനേശൻ എരുമേലി സ്വാഗതവും, മണ്ഡലം പ്രസിഡൻ്റ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് ജില്ലാ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisements

ജില്ലാ സെക്രട്ടറി
ദിനേകൻ എരുമേലി
ജില്ലാ പ്രസിഡന്റ്
കെ.എസ്. അജിത്‌കുമാർ
ജില്ലാ വൈസ് പ്രസിഡൻ്റ് എം.ആർ. ദിലീപ്
കോട്ടയം നിയോജകമണ്ഡലം വൈസ്പ്രസിഡൻ്റ്
മനോജ് പി.ജി
വൈസ് പ്രസിഡൻ്റ് എം.ആർ രാധാകൃഷ്‌ണൻ
സെക്രട്ടറി
ഫെബിൻ ജോസഫ്
ജോയിന്റ് സെക്രട്ടറി ചന്ദ്രൻ, കോട്ടയം
കോട്ടയം മുനിസിപ്പൽ കൗൺസിൽ പ്രസിഡൻ്റ് ആയി മഹേഷ് മാണിയേയും തിരഞ്ഞെടുത്തു.

Hot Topics

Related Articles