തിരുവനന്തപുരം: വാഹനപാകടത്തില്‍ സാരമായി പരിക്കേറ്റ ശേഷം ചികിത്സയും വിശ്രമവുമായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹം മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സിനിമയെ സ്നേഹിക്കുന്നവര്‍ക്കെല്ലാം വലിയ വിഷമമുള്ള കാര്യമാണ്.
ജഗതി ശ്രീകുമാറിന്റെ വിശേഷങ്ങള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജ് വഴിയും മകള്‍ പാര്‍വതി ഷോണിന്റെ പേജ് വഴിയുമാണ് പ്രേക്ഷകര്‍ ഏറെയും അറിയുന്നത്. മകളായ പാര്‍വതി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമെല്ലാം താരപുത്രി എത്താറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സോഷ്യല്‍മീഡിയയില്‍ സജീവമായ പാര്‍വതി പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത് ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടതാണ് പാര്‍വതിയുടെ വീഡിയോ.
ഒരു വിഭാഗം പുരുഷന്മാരോട് ഒരു റിക്വസ്റ്റ് എന്ന പോലെ ചില കാര്യങ്ങള്‍ വീഡിയോയിലൂടെ പറഞ്ഞിരിക്കുകയാണ് പാര്‍വതി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. വീട്ടിലെ പെണ്ണുങ്ങള് പൊങ്കാല ഇടാന്‍ പോകുമ്ബോള്‍ വീട്ടിലെ ആണുങ്ങള് ഭക്തിയോടെ ഇരിക്കണമെന്നാണ് പാര്‍വതി വീഡിയോയില്‍ പറയുന്നത്. പാവം പിടിച്ച സ്ത്രീകള്‍ പൊങ്കാലയ്ക്ക് എത്ര കഷ്ടപെടുന്നുണ്ട്. അവര്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്ബോള്‍ കുപ്പി പൊട്ടിക്കാന്‍ വേണ്ടി നില്ക്കുന്ന ചില ആളുകളുടെ മെന്റാലിറ്റി ശരി അല്ലെന്നും ഈ ഒരു ദിവസം അത് ഒഴിവാക്കാം എന്നുമാണ് പാര്‍വതി പറയുന്നത്.
‘എല്ലാവര്ക്കും നമസ്കാരം. ഞാന്‍ പാര്‍വതി ഷോണ്‍. ഒരു ചെറിയ കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഞാന്‍ ഈ വീഡിയോ ഇടുന്നത്. നാളെ മാര്‍ച്ച് 7 നാളെയാണ് നമ്മള് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുന്നത്. ഇത്തവണ ഒരുപാട് ആഘോഷത്തോടെ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുകയാണ്. എനിക്ക് തോന്നുന്നു…. കോവിഡിന് ശേഷം ആദ്യമായിട്ടാണ് അമ്മയ്ക്ക് ഇത്ര ആഘോഷത്തോടെ പൊങ്കാല നിവേദിക്കാന്‍ ഒരുങ്ങുന്നതെന്ന്.’ ‘ആ സമയം എനിക്ക് ഒരു ചെറിയ കാര്യം ഓര്മ്മപെടുത്തണമെന്ന് തോന്നി അതിനാണ് ഈ വീഡിയോ പങ്കിടുന്നത്. നമ്മുടെ വീട്ടിലുള്ള അമ്മമാരും പെങ്ങന്മാരും അനുജത്തിമാരുമൊക്കെ വളരെ വ്രതശുദ്ധിയോടെയാണ് പൊങ്കാലക്ക് ഒരുങ്ങുന്നത്. നമ്മുടെ കഷ്ടതകളും പ്രയാസങ്ങളും ഒക്കെ മാറാനും നാടിന് ഐശ്വര്യവും മറ്റും കിട്ടാനും ഒക്കെ ആയിട്ടാണ് അമ്മയ്ക്ക് നമ്മള് പൊങ്കാല അര്‍പ്പിക്കുന്നത്.’
‘ഞാന്‍ ചിലരോട് സംസാരിക്കുന്നതിന്റെ ഇടയ്ക്കാണ് ചില ആളുകളുടെ മെന്റാലിറ്റി മനസിലാകുന്നത്. എല്ലാവരുടേയും അല്ല കേട്ടോ ചില ആളുകളുടെ മാത്രമാണ് ഞാന്‍ ഈ പറയുന്നത്. വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങള് രാവിലെ അമ്ബലത്തില്‍ പൊങ്കാല ഇടാന്‍ പോയി കഴിഞ്ഞാല്‍ വൈകിട്ടാണ് തിരികെ എത്തുന്നത്. വീട്ടില്‍ ആരുമില്ല.’ ‘അപ്പോള്‍ അവര്‍ ഇറങ്ങാന്‍ വേണ്ടി നോക്കിയിരിക്കും കുപ്പി പൊട്ടിക്കാന്‍ വേണ്ടി. അത് നല്ലൊരു സമ്ബ്രദായമായിട്ട് എനിക്ക് തോന്നുന്നില്ല. നമ്മള് വീട്ടില്‍ ഇരിക്കുന്ന സ്ത്രീകള്‍ എല്ലാവരും പ്രാര്‍ത്ഥിച്ച് വ്രതശുദ്ധിയോടെയാണ് പൊങ്കാല അര്‍പ്പിക്കാന്‍ പോകുന്നത്. അപ്പോള്‍ വീട്ടില്‍ ഇരിക്കുന്ന ആണുങ്ങള് മദ്യം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.’
‘എന്റെ ഒരു എളിയ അപേക്ഷയാണ്. ആറ്റുകാല്‍ പൊങ്കാല ദിവസം മാര്‍ച്ച് ഏഴാം തീയതി എങ്കിലും അത് നമ്മള്‍ക്ക് വേണ്ട. നമ്മുടെ നാടിനും വീടിനുമൊക്കെ വേണ്ടിയിട്ടല്ലേ ഈ പാവം പിടിച്ച പെണ്ണുങ്ങള് എല്ലാവരും പോകുന്നത് ഈ വെയിലത്ത്.’ ‘എന്ത് കഷ്ടപ്പാടാണ് അവര്‍ ഈ പൊങ്കാലയ്ക്ക് വേണ്ടി എടുക്കുന്നത്. അപ്പോള്‍ ആ കഷ്ടപ്പാട് എടുക്കുമ്ബോള്‍ വീട്ടില്‍ ഇരുന്ന് രണ്ട് പെഗ്ഗ് അടിക്കാതെ പ്രാര്‍ത്ഥനയോട് കൂടി ഇരിക്കുക. ആ ലൈവൊക്കെ കണ്ടിട്ട് ഹാപ്പി ആയിട്ട് ഇരിക്കണം. എപ്പോള്‍ ഇത്തവണത്തെ പൊങ്കാല സന്തോഷമായിരിക്കട്ടെ… ആശംസകള്‍’ എന്നാണ് പാര്‍വതി വീഡിയോയില്‍ പറഞ്ഞത്.