കൊച്ചി :സംവിധായകൻ മിഥുൻ മാനുവൽ തോമസ് നിർമ്മിച്ച ‘സോമൻ്റെ കല്യാണം’ എന്ന ഷോർട്ട് ഫിലിം യുട്യൂബിൽ നേരമ്പോക്ക് ചാനലിൽ റിലീസ് ചെയ്തു.
സ്റ്റെബിൻ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. സുജിത്തിന് തൻ്റെ അളിയൻ സോമനോട് ഭയങ്കര ദേഷ്യമാണ്..അതിൻ്റെ കാരണം എന്താണെന്ന് ഉളളത് വളരെ നർമ്മ മുഹൂർത്തങ്ങളിലൂടെ പറയുന്ന പഴയ കാലത്തിലെ ഒരു കല്യാണ ദിവസത്തിലേക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്ന മികച്ച ഒരു ഷോർട്ട് ഫിലിം ആണ് സോമൻ്റെ കല്യാണം..ക്യാമറ അൻസാരി നാസർ,എഡിറ്റ് ജിബിൻ ജോയ് ,വരികൾ സംഗീതം പാടിയത് ജോസ് ജിമ്മി.
Advertisements