ശ്രീനാരായണ കുടുംബസംഗവുംഅവാർഡ്-വിതരണവും നടത്തി 

വൈക്കം : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയനിലെ കരിപ്പാടം 4157 ആം നമ്പർ ശാഖയിൽ നടന്ന”ശ്രീനാരായണകുടുംബ സംഗമവും അവാർഡ്-വി തരണവും”..യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ ബേബി ആനിക്കാട് അധ്യക്ഷത വഹിച്ചു. വിസ്മയ ഹർഷൻ പ്രാർഥന ചൊല്ലി. സജീവ് മാവുങ്കൽ സ്വാഗതം ആശംസിച്ചു. വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്ക് വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ ജയ അനിൽ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ശാഖ സെക്രട്ടറി എൻ എസ്. ഹർഷൻ സംഘടനാ സന്ദേശം നൽകി.ശാന്തമ്മ സുകുമാരൻ, സന്തോഷ്‌ കണിയാർ കുന്നേൽ, ഷൈനി വിനോദ്, രാജപ്പൻ ചൈതന്യ, ഈ ആർ നാടേഷൻ, അനിത ഹർഷൻ, സുധി ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. കുമാരി ശ്രീനിധി ശിവന്റെ ഗുരുദേവ പ്രഭാഷണവും കുട്ടികളുടെ വിവിധ കലാ പരിപാടികളും ഗുരുദേവ കലാസമിതിയുടെ നവീന കൈകൊട്ടി കളിയും ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles