മുംബൈ: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ ചെയ്ത എന്‍.സി.ബി മുബൈ സോണല്‍ മുന്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. മയക്കുമരുന്ന് പരിശോധനയ്ക്കിടെ വീഴ്ച വരുത്തിയതിനാണ് നടപടി. കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ഖാന് ക്ലീന്‍ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് വാങ്കഡേക്കെതിരായ നീക്കം.
കേസ് അന്വേഷണം കൃത്യമായ രീതിയില്‍ നടന്നില്ലെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് കേസില്‍ നേരത്തെ തന്നെ വാങ്കഡേക്കെതിരായ നടപടി ആരംഭിച്ചിരുന്നു. എന്‍.സി.ബിയുടെ വാദങ്ങള്‍ തള്ളിയ ബോംബെ ഹൈക്കോടതി ഒക്ടോബര്‍ 28ന് ആര്യന് ജാമ്യം അനുവദിച്ചിരുന്നു. നവംബര്‍ ആറിന് ഈ കേസ് അന്വേഷണത്തില്‍ നിന്നും വാങ്കഡേ പിന്മാറുകയും ചെയ്തു.