ഏറ്റുമാനൂർ ഷട്ടർകവലയിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം ഷാപ്പിലേയ്ക്ക് ഇടിച്ചു കയറി

ഏറ്റുമാനൂരിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

ഏറ്റുമാനൂർ: ഷട്ടർകവലയിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തകർത്ത ശേഷം ഷാപ്പിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഷാപ്പിന്റെ മതിൽ തകർന്നെങ്കിലും, ആർക്കും പരിക്കേറ്റില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ഏറ്റുമാനൂർ പാലാ റോഡിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട ശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം, അമിത വേഗത്തിൽ പാഞ്ഞെത്തി റോഡരികിലെ ഷാപ്പിന്റെ മതിൽ തകർക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്നു പ്രദേശത്ത് പത്തുമിനിറ്റോളം ഗതാഗത തടസവും ഉണ്ടായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.