ഡൽഹി : രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു. ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മഭൂഷനും നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്‍.
Advertisements
പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണലഭിച്ചിട്ടുണ്ട്. തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം വിഭാഗങ്ങളിലും ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിഷാന്ദ്, അങ്കൂര്‍, ഭൂമിക, ജനൂൻ, ആരോഹണ്‍, സുബൈദ, ബാരി- ബരി, സര്‍ദാരി ബീഗം, ദ ഫോര്‍ഗോട്ടൻ ഹീറോ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.