കോട്ടയം ലോഗോസ് ജംഗ്ഷനിലെ ലോഡ്ജിൽ താമസിക്കാനെത്തിയ കണ്ണൂർ സ്വദേശിയുടെ രണ്ടു ലക്ഷത്തോളം രൂപ കവർന്നു; ആലപ്പുഴ സ്വദേശിയായ ലോഡ്ജ് ജീവനക്കാരൻ പിടിയിൽ

കോട്ടയം: ലോഡ്ജിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ക്ലീനിങ് തൊഴിലാളി അറസ്റ്റിൽ. കോട്ടയം ലോഗോസ് ജംഗ്ഷനു സമീപമുള്ള ലോഡ്ജിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ആലപ്പുഴ കരുവാറ്റ ആലാംപ്പള്ളിൽ വീട്ടിൽ (ഗൗരി ശങ്കരം) മാധവൻ പിള്ള മകൻ സന്തോഷ് എന്നുവിളിക്കുന്ന ശ്യാം നായർ (53) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ ലോഡ്ജിൽ ക്ലീനിങ് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.

Advertisements

ബിസിനസ് ആവശ്യത്തിനായി കോട്ടയത്ത് എത്തി ഈ ലോഡ്ജിൽ താമസിച്ചു വന്നിരുന്ന കണ്ണൂർ സ്വദേശിയുടെ 1,83000 രൂപയാണ് പ്രതി മോഷ്ടിച്ചത്. ഇയാൾ റൂമിൽ നിന്നും പുറത്തിറങ്ങിയ തക്കം നോക്കി പ്രതി റൂം തുറന്ന് പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ എറണാകുളം കാക്കനാടു നിന്നും പിടികൂടുകയായിരുന്നു . പ്രതി കാക്കനാടുള്ള ഓൾഡ് ഏജ് കെയർ സെൻററിൽ ക്ലീനിങ് ജോലി ചെയ്തു വരവേയാണ് പോലീസിന്റെ പിടിയിലാകുന്നത്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു. ശ്രീജിത്ത്, എസ്.ഐ ചന്ദ്രബാബു,സി.പി.ഓ മാരായ വിപിൻ,അജിത്ത്, സുനിൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles