കോട്ടയം: ബിന്ദു അമ്മിണി അക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കമന്റ് വിവാദത്തില്‍. രമേശന്‍ വൈ എന്ന പ്രൊഫൈലില്‍ നിന്നുമാണ് വിവാദ കമന്റിട്ടിരിക്കുന്നത്. ”ചവിട്ടി കൂട്ടണമായിരുന്നു ആ പട്ടി കമ്മിണിയെ..” എന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ കമന്റ്. പൊലീസ് യൂണിഫോമില്‍, പൊലീസ് വാഹനത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ ഇയാളുടെ ഫേസ് ബുക്ക് പ്രൊഫൈലിലുണ്ട്. നിലവില്‍ സര്‍വ്വീസിലുണ്ടോ റിട്ടയര്‍ഡ് ആണോ എന്നത് വ്യക്തമല്ല. കമന്റ് വിവാദമായതോടെ ഇയാള്‍ ഇത് ഡിലീറ്റ് ചെയ്തു. എങ്കിലും കമന്റിന്റെ സ്‌ക്രീന്‍ ഷോട് വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഘശക്തി മേലില, ബിജെപി വെട്ടിക്കവല, യുവമോര്‍ച്ച കൊട്ടാരക്കര, ബിജെപി പുത്തനമ്പലം തുടങ്ങിയ അക്കൗണ്ടുകള്‍ ഫ്രണ്ട് ലിസ്റ്റിലുള്ള ഇദ്ദേഹം ബിജെപി അനുഭാവിയാണെന്ന് സ്‌ക്രീന്‍ഷോട് ഷെയര്‍ ചെയ്തവര്‍ പറയുന്നു. ഇയാളുടെ അടുത്ത് പരാതി പറയാന്‍ ചെല്ലുന്നവരുടെ അവസ്ഥ എന്താവും? എന്ന ചോദ്യമാണ് ഉയരുന്നത്. ഈ പ്രൊഫൈല്‍ മെന്‍ഷന്‍ ചെയ്ത് പൊലീസിന്റെ ഔദ്യോഗിക പേജില്‍ പരാതി പറയാന്‍ ചെന്നാല്‍ അവിടെ ഇപ്പോഴും ആക്ഷന്‍ ഹീറോ ബിജു പോസ്റ്റിട്ട് ആത്മരതി കൊള്ളുകയാണ് കേരളാ പൊലീസ്. ഈ മീം പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം പൊലീസിന്റെ പേജില്‍ നിന്നും റിമൂവ് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രകോപനപരമായ കമന്റ് ഇട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും റിട്ട. ഉദ്യോഗസ്ഥന്‍ ആണെങ്കില്‍ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ ഇയാള്‍ അര്‍ഹനല്ലെന്നും നവമാധ്യമങ്ങളിലെ ഭൂരിഭാഗവും ആവശ്യപ്പെടുന്നു്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനം നടത്തുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്. ഇത് പാലിച്ച് വേണം ഇവര്‍ പൊതുഇടങ്ങളില്‍ പെരുമാറാന്‍. എന്നാല്‍ പൊലീസ് സേനയിലുള്ള ഭൂരിഭാഗത്തിനും ഇത് ബാധകമല്ലാത്ത രീതിയിലാണ് പെരുമാറ്റം.
കോഴിക്കോട് ബീച്ച് പരിസരത്ത് വച്ച് ക്രൂരമര്‍ദനത്തിന് ഇരയാകേണ്ടി വന്ന ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അക്രമിയെ പൊലീസ് കണ്ടെത്തുകയും ഇന്ന് തന്നെ മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാം എന്ന ദാര്‍ഷ്ട്യം വച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രി ആര്‍. ബിന്ദുവും സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ വ്യക്തമാക്കി. വിശ്വാസമോ അഭിപ്രായ വ്യത്യാസമോ അല്ല അക്രമണത്തിന് പിന്നിലെന്നും ആക്രമണ മനോഭാവമാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.