സിക്സർ അടിച്ചു : പിന്നാലെ കുഴഞ് വീണ് മരിച്ചു : ഞെട്ടിക്കുന്ന വീഡിയോ

ഫിറോസ്പുർ: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം. ഹർജീത് സിങ് എന്നയാളാണ് മരിച്ചത്.പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റ് മത്സരത്തിനിടെ ബാറ്ററായ യുവാവ് സിക്സർ പറത്തിയ ശേഷം പിച്ചില്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഷോട്ടിനുശേഷം പിച്ചിന്റെ മധ്യഭാഗം വരെ നടന്ന ഹർജീത് സിങ് ആദ്യം തളർന്നമട്ടില്‍ ഇരിക്കുകയും പിന്നീട് ബോധരഹിതനായി വീഴുകയുമായിരുന്നു.

Advertisements

ഉടൻ തന്നെ സഹതാരങ്ങള്‍ അടുത്തെത്തി സിപിആർ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ലഭ്യമാകുന്ന വിവരം. അടുത്തിടെ സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മഹാരാഷ്ട്രയില്‍ ഒരു ക്രിക്കറ്റ് താരം ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Hot Topics

Related Articles