സ്വാസിക തകർത്തഭിനയിച്ച ‘ചതുര’ത്തിലെ ​ഗാനമെത്തി

റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ചതുര’ത്തിലെ ​ഗാനം റിലീസ് ചെയ്തു. പ്രശാന്ത് പിള്ള സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും ശ്രീരാഗ് സജിയും ചേർന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഈ ​ഗാനം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. നവംബർ നാലിന് റിലീസ് ചെയ്ത ചതുരം സംവിധാനം ചെയ്തത് സിദ്ധാർഥ് ഭരതൻ ആണ്.

Advertisements

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്ണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ശാന്തി ബാലചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാർഥ് ഭരതനൊപ്പം വിനോയ് തോമസും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗ്രീൻവിച്ച് എൻറർടെയ്ൻ‍മെൻറ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വിനീത അജിത്ത്, ജോർജ് സാൻറിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രദീഷ് വർമ്മയാണ് ഛായാഗ്രാഹകൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസർ, ട്രെയ്‍ലർ കട്ട് ഡസ്റ്റി ഡസ്ക്, വരികൾ വിനായക് ശശികുമാർ, കലാസംവിധാനം അഖിൽരാജ് ചിറയിൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് അഭിലാഷ് എം, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈൻ വിക്കി, കിഷൻ (സപ്ത), ഓഡിയോഗ്രഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, അസോസിയേറ്റ് ഡയറക്ടർ ആംബ്രോ വർഗീസ്, സ്റ്റിൽ ഫോട്ടോഗ്രാഫർ ജിതിൻ മധു, പിആർഒ പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ ഉണ്ണി സെറോ, വിഎഫ്എക്സ് ഡിജിബ്രിക്സ്, കളറിസ്റ്റ് പ്രകാശ് കരുണാനിധി, അസിസ്റ്റൻറ് കളറിസ്റ്റ് സജുമോൻ ആർ ഡി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.