തിരുവനന്തപുരം : വെറ്റിറനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നൽകിയത്. തുറമുഖ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം.
Advertisements
സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിലായിരുന്നു ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായത്. സെക്ഷനില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത മൂന്ന് പേരില്‍ ഒരാളായിരുന്നു ബിന്ദു. സാങ്കേതികമായി ഫയലുകളില്‍ വകുപ്പുതല നടപടിയില്ലെന്ന് എഴുതിച്ചേര്‍ത്താണ് സ്ഥാനക്കയറ്റം നല്‍കിയത്.