സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി : ബാബുരാജ് സെക്രട്ടറി 

കൊച്ചി : നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മോഹൻ ലാലിനെ നേരത്തെ പ്രസിഡൻ്റായി തെരഞ്ഞെടുത്തിരുന്നു. വൈസ് പ്രസിഡന്റുമാർ – ജഗദീഷ്, ജയൻ ചേർത്തല. സെക്രട്ടറി – ബാബുരാജ്. അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി – കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനുമോഹൻ, ടൊവീനോ തോമസ്, അൻസിബ ഹസൻ, സരയു. ഒരു വനിതയെ അടുത്ത എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കും. അമ്മ ബൈലോ പ്രകാരം നാല് വനിതകൾ ഭരണ സമിതിയിൽ ഉണ്ടാകണം. ഷീലു എബ്രഹാം കുക്കുപരമേശ്വരൻ, മഞ്ജു പിള്ള എന്നിവരെ പരിഗണിക്കണമെന്ന് ഒരു വിഭാഗം വനിതകൾ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles