തിരുവനന്തപുരം: സില്‍വര്‍ ലൈനിനു കേന്ദ്രാനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുകയാണെന്നും ധനമന്ത്രി കെ.എന്‍ബാലഗോപാല്‍. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മാത്രമല്ല ഇന്ത്യയില്‍ എവിടെ വേണമെങ്കിലും അതിവേഗം സഞ്ചരിക്കാനുള്ള സംവിധാനം വേണം. കേരളത്തിന്റെ ഭാവിയെ കരുതി സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍തിരിയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ. റെയില്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്.
റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതിക്ക് മുന്നോടിയായി ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പ്പറേഷന് ദക്ഷിണ റെയില്‍വേ അധികൃതര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.