കുമരകം : വെള്ളിമൂങ്ങയെ അവശനിലയിൽ കണ്ടെത്തി. കുമരകം അഞ്ചാം വർഡിൽ വിത്തുവട്ടിൽ ഫിലിപ്പ് വി. കുര്യന്റെ പുരയിടത്തിലാണ് അവശനിലയിൽ വെള്ളിമൂങ്ങയെ കണ്ടെത്തിയത്.
പകൽ കാഴ്ച ഇല്ലാത്ത മൂങ്ങാ ചലനശേഷിയില്ലാത്ത നിലയിലായിരുന്നു. തെങ്ങിൽ തൈയുടെ ചുവട്ടിലായാണ് ഇരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തളർന്നിരിക്കുന്ന മൂങ്ങയെ കണ്ടതോടെ വീട്ടുകാർ കുമരകത്തെയും കോട്ടയത്തെയും വനംവകുപ്പ് ഓഫീസുകളിൽ വിവരം അറിയിച്ചു.
ആളുകൾ തൊട്ടരികിൽ ചെന്ന് ശബ്ദം ഉണ്ടാക്കിയിട്ടും ചലിക്കാതിരുന്നപ്പോഴാണ് മൂങ്ങ അവശനിലയിലാണെന്ന് അറിഞ്ഞത്. പിന്നീട് വനപാലകരെത്തി മൂങ്ങയെ കൊണ്ടുപോയി.