മാലിന്യക്കൂമ്പാരത്തില്‍ വെള്ളി കെട്ടിയ ശംഖ്; ലഭിച്ചത് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് നിന്ന്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്തെ മാലിക്കൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ഇടം പിരി ശംഖ് ലഭിച്ചു. അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ വേണുവിനാണ് ഇത് ലഭിച്ചത്. ശംഖ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Advertisements

ക്ഷേത്രത്തിൽ വർഷങ്ങളായി ശുചീകരണം ചെയ്തു വന്നിരുന്നയാളാണ് വേണു. കുളത്തിൻ്റെ വടക്ക് ഭാഗത്തെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് ശംഖ് ലഭിച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് ദേവസ്വം ബോർഡ് പ്രതികരിച്ചു.  സ്വർണ്ണം കെട്ടിയ നാല് ഇടമ്പിരി ശംഖാണ് ക്ഷേത്രത്തിനുള്ളതെന്നും ഇവ നാലും ക്ഷേത്രത്തിൽ സുരക്ഷിതമെന്നും ഭാരവാഹികൾ അറിയിച്ചു. മുമ്പ് ക്ഷേത്രത്തിലെ പതക്കം മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചത് വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ദേവസ്വം വിജിലൻസ് പരിശോധന നടത്തി.

Hot Topics

Related Articles