സൈമൺ ജോർജ് ഇല്ലിക്കൽ മികച്ച പടുതാക്കുളം മത്സ്യ കൃഷി കർഷകൻ

പാലാ : കോട്ടയം ജില്ലാ മത്സ്യ കർഷക ദിനാചരണം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. യോഗത്തിൽ മത്സ്യകൃഷി പരിശീലന ക്ലാസ്സും, കർഷകർക്ക് ആദരവും നൽകി. ചടങ്ങിൽ ജില്ലയിലെ മികച്ച പടുതാക്കുളം മത്സ്യ കർഷകനായി തെരഞ്ഞെടുത്ത സൈമൺ ജോർജ് ഇല്ലിക്കലിനെ (പാറത്തോട് ) കേരള സ്റ്റേറ്റ് ഓർഫനേജ് കൺറോൾ ബോർഡ് അംഗവും, ഓർഫനേജ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ഫാ: റോയി മാത്യു വടക്കേൽ മെമന്റോ നൽകി ആദരിച്ചു. സൈമൺ ജോർജിനെ പാറത്തോട് ഗ്രാമ പഞ്ചായത്തും വിവിധ കർഷക സംഘടനകളും പൊന്നാട അണിയിച്ചു് ആദരവ്
നൽകി.

Advertisements

ളാലം ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡന്റ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ അദ്ധ്യഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ആനന്ദ് ചെറുവള്ളി, പ്രേമോൾ ദാസ് , റ്റി.കെ. വസന്തകുമാരി, ഷാബു പോൾ, പി എസ് സിയാദ്, എം ടി ബിനു മോൾ , എസ് രഞ്ചിത് എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് പ്രോജക്റ്റ് കോ – ഓർഡിനേറ്ററന്മാരായ പി.എസ്. ആതിര , പൊൻമണി എന്നിവർ ക്ലാസ്സുകൾ നയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.