സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു ; വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും

ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവി‍‍‍ഡ് ബാധിതരായ മുന്നൂറിലേറെ പേരില്‍ ഈ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ഇവയെല്ലാം ജെ.എൻ 1 വൈറസിെന്റ ഉപ വകഭേദങ്ങളാണെന്നും ആശുപത്രി വാസത്തിലും ഗുരുതരമായ കേസുകളിലും വർധനവില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. അതിനാല്‍, ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് 34 കെപി.1 കേസുകള്‍ കണ്ടെത്തിയത്. ഇതില്‍ 23 എണ്ണം പശ്ചിമ ബംഗാളിലാണ്. ഗോവ (ഒന്ന്), ഗുജറാത്ത് (രണ്ട്), ഹരിയാന (ഒന്ന്), മഹാരാഷ്ട്ര (നാല്), രാജസ്ഥാൻ (രണ്ട്), ഉത്തരാഖണ്ഡ് (ഒന്ന്) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങളില്‍. കെ.പി.2 കേസുകള്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത് -148. ഡല്‍ഹി (ഒന്ന്), ഗോവ (12), ഗുജറാത്ത് (23), ഹരിയാന (മൂന്ന്), കർണാടക (നാല്), മധ്യപ്രദേശ് (ഒന്ന്), ഒഡിഷ (17), രാജസ്ഥാൻ (21), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (16), പശ്ചിമ ബംഗാള്‍ (36) എന്നിവയാണ് കേസുകള്‍ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. മേയ് അഞ്ച് മുതല്‍ 11 വരെ 25,900ലധികം കോവിഡ് കേസുകളാണ് സിംഗപ്പൂരില്‍ കണ്ടെത്തിയത്. ഇതില്‍ മൂന്നില്‍ രണ്ട് കേസുകളും കെ.പി.1, കെ.പി.2 വകഭേദങ്ങളാണ്. സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപിക്കുകയാണ്. കഴിഞ്ഞയാഴ്ച 26000 കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കയാണ്. ആരോഗ്യ മന്ത്രി ഓങ് യെ കുൻ പൊതുജനങ്ങളോട് മാസ്ക് ധരിക്കാൻ നിർദേശിച്ചു. ഓരോ ദിവസവും കേസുകള്‍ വർധിച്ചുവരുന്നുണ്ട്. തൊട്ടുമുമ്ബത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ജൂണില്‍ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തല്‍.

Advertisements

Hot Topics

Related Articles