കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭാവഗായകൻ ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും ജയചന്ദ്രൻ പാടി അഭിനയിച്ച നഖക്ഷതം സിനിമാ പ്രദർശനവും 17 ന് വൈകിട്ട് 5.30 ന് ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ നടക്കും.
Advertisements
പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. എൻ.ടി. പോൾ,കെ.സി. വിജയകുമാർ, വി.ജയകുമാർ, പി.എൻ. പ്രദീപ്, കുമാരി മാധവി എന്നിവർ ഭാവഗായകൻ ജയചന്ദ്രൻ്റെ ഗാനാലാപനം നടത്തും. 6 ന് സിനിമ നഖക്ഷതങ്ങൾ.