ന്യൂഡൽഹി: പഞ്ചാബിൽ വെടിയേറ്റ് മരിച്ച ഗായകൻ സിദ്ദു മൂസാവാലയുടെ കൊലയാളികൾ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെയും ലക്ഷ്യമിട്ടിരുന്നതായി പഞ്ചാബ് ഡിജി.പിയുടെ വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ കപിൽ പണ്ഡിറ്റിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. മുംബയിൽ ദിവസങ്ങളോളം കഴിഞ്ഞ സംഘാംഗങ്ങൾ സൽമാന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ നിർദ്ദേശ പ്രകാരമായിരുന്നു നീക്കം.
Advertisements
വധഭീഷണിയെ തുടർന്ന് സൽമാൻ ഖാന് മുംബയ് പൊലീസ് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് അനുവദിച്ചിരുന്നു. ദ്ധു മൂസവാല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്. മൂസവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു സൽമാൻ ഖാന് നേരെ ഭീഷണി ഉയർന്നത്.