പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു ; അന്ത്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 

തളിപ്പറമ്പ് : പിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടില്‍ വിശ്വനാഥൻ (54) അന്തരിച്ചു.ന്യൂമോണിയ യെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയില്‍ വിശ്വനാഥൻ ആലപിച്ച ‘ഒരുകുറി കണ്ട് നാം’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. : സ്കൂള്‍ കലോത്സവ സംഗീതവേദികളിലെ വിധികർത്താവായി പ്രവർത്തിച്ചിരുന്നു.തളിപ്പറമ്ബിലെ മില്‍ട്ടണ്‍സ് കോളജില്‍ അധ്യാപകനായിരുന്നു.സ്വന്തമായി സംഗീത ആല്‍ബങ്ങളും നിർമിച്ച്‌ ആലപിച്ചിട്ടുണ്ട്. ദൂരദർശൻ പരിപാടികളിലും ഗാനങ്ങള്‍ ആലപിച്ചിരുന്നു. പരേതനായ പി.വി.കണ്ണനാണ് അച്ഛൻ. അമ്മ: എം.വി.കാർത്യായനി. സഹോദരങ്ങള്‍: രാജം (കൊല്‍ക്കത്ത), രത്നപാല്‍ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തില്‍ നടക്കും.

Advertisements

Hot Topics

Related Articles