സിപാസിലെ അഡ്മിഷൻ അഴിമതി വിജിലൻസ് അന്വേഷിക്കണം: കെ എസ് യു; കെ.എസ്.യു ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി

ഗാന്ധിനഗർ: മെറിറ്റും സംവരണവും അട്ടിമറിച്ച് 16 സീറ്റുകൾ കച്ചവടം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് കെ എസ് യു ജില്ലാ കമ്മിറ്റി. മന്ത്രി ആർ ബിന്ദുവിന്റെ നിർദ്ദേശപ്രകാരം നടന്ന വകുപ്പുതല അന്വേഷണം വെറും പ്രഹസനമായി. സീറ്റ് വിറ്റവരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്.

Advertisements

ജനറൽ മെറിറ്റിൽ 354 റാങ്ക് വരെയാണ് അഡ്മിഷൻ നൽകിയത്. എന്നാൽ പിൻവാതിൽ അഡ്മിഷൻ നടത്തിയ സീറ്റുകളിൽ 4287 റാങ്കുകാരിക്ക് വരെ അഡ്മിഷൻ കൊടുത്തു. സിപാസിലെ ജീവനക്കാരിയുടെ 3647ആം റാങ്കുകാരിയായ മകളും പിൻവാതിലിലൂടെ അഡ്മിഷൻ നേടി. ഒരു സീറ്റിന് 2 ലക്ഷം വരെ വാങ്ങിയാണ് സീറ്റുകൾ നൽകിയത്. സിപാസ് എക്‌സിക്യൂട്ടീവ് കൗണ്‌സിൽ അംഗത്തിന്റെ (അബ്ദുൾ വഹാബ്) നേതൃത്വത്തിലാണ് സീറ്റ് കച്ചവടം നടന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

31.3.22 ലാണ് പിൻവാതിൽ അഡ്മിഷൻ നടന്നത്. ഇതിന് 3 ദിവസം മുമ്പ് 28ന് അഡ്മിഷൻ സെല്ലിന്റെ ചുമതലയിൽ ഉണ്ടായിരുന്ന അധ്യാപികയെ മാറ്റി, മുൻപും ആരോപണ വിധേയനായ ആളെ പകരം നിയമിച്ചു. സെല്ലിലെ ഒരു അധ്യാപകനെ ഗാന്ധിനഗറിൽ നിന്ന് അങ്കമാലിയിലേയ്ക്ക് സ്ഥലം മാറ്റി. തുടർന്ന്, വിദ്യാർത്ഥികൾക്ക് നെടുങ്കണ്ടം സെന്ററിൽ അഡ്മിഷൻ നല്‌കേണ്ടതിന് പകരം ഗാന്ധിനഗറിൽ തന്നെ അഡ്മിഷൻ നൽകി. നെടുങ്കണ്ടതേയ്ക്ക് ‘തട്ടാതിരിക്കാ’നാണ് ചില വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങിയത്.

സിപാസ് അഡ്മിഷൻ ക്രമക്കേടിലെ മെറിറ്റ്-സംവരണ അട്ടിമറിയും സ്വജനപക്ഷപാതവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ആവശ്യപ്പെട്ടു. അഴിമതി നടത്തിയ അഡ്മിഷൻ ഓഫീസറെയും കൂട്ടുനിന്ന ഗാന്ധിനഗർ സെന്റർ ഡയറക്ടറെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സിപാസ് ഓഫീസിലേക്ക് മാർച്ച് നടത്തി.

തുടർന്ന് നടന്ന ഉപരോധം കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ അഗസ്റ്റിൻ ജോസഫ്, കെ ജെ സെബാസ്റ്റ്യൻ, ജസ്റ്റിൻ യൂത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കളായ അരുൺ ഫിലിപ്പ്, ജെയിംസ് തോമസ്, അരുൺ കൊച്ചുതറപ്പിൽ, സോബിൻ തെക്കേടം, അഡ്വ.ബോണി മാടപ്പള്ളി, അഡ്വ.ബിബിൻ വർഗ്ഗീസ്, ആൽഫിൽ ജോർജ്, സെബാസ്റ്റ്യൻ ജോയ്, അഡ്വ.ജിത്തു ജോസ് ഏബ്രഹാം, അർജുൻ സാബു, ലിബിൻ ആന്റണി, വിഷ്ണു വിജയൻ, അശ്വിൻ സാബു, ആൽവിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.