തിരുവനന്തപുരം: ഭര്‍ത്താവ് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ഭാര്യയും സഹോദരിയും കാറിടിച്ചു മരിച്ചു. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍ (31) എന്നിവരാണു ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. തിരുവല്ലം വാഴമുട്ടം ബൈപാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ച് കടക്കവെയാണ് അപകടമുണ്ടായത്.
ഐശ്വര്യയുടെ ഭര്‍ത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി വീട്ടില്‍ തൂങ്ങി മരിച്ചുവെന്നറിഞ്ഞ് ഇരുവരും അവിടേയ്ക്കു പോകുന്നതിന് ബസ് കയറാനായി ബൈപാസിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ധൃതിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്നു കാര്‍. റോഡില്‍ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രയിലെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐശ്വര്യ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയും ശാരിമോള്‍ ചികിത്സയിരിക്കെ രാത്രി വൈകിയുമാണു മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.