ഇന്ത്യൻ മുജാഹിദ്ദീനുമായി താരതമ്യപ്പെടുത്തിയത് വര്‍ഗീയ അജണ്ടയുടെ ഭാഗമായി ;  ഇന്ത്യയെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സീതാറാം യെച്ചൂരി

ഡൽഹി : പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.പ്രധാനമന്ത്രിയുടെ പരാമര്‍ശം അസംബന്ധമെന്നും ഇന്ത്യൻ മുജാഹിദ്ദീനുമായി താരതമ്യപ്പെടുത്തിയത് വര്‍ഗീയ അജണ്ടയാണെന്നും വിമര്‍ശിച്ച യെച്ചൂരി മോദി എന്തിനാണ് ഇന്ത്യ എന്ന പേര് കേള്‍ക്കുമ്പോള്‍ അസ്വസ്ഥനാകുന്നതെന്നും ചോദിച്ചു.

Advertisements

പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശിച്ചിരുന്നു. ഭീകര സംഘടനകളായ പിഎഫ്ഐയും, ഇന്ത്യന്‍ മുജാഹിദിനും ഇന്ത്യ എന്ന് ഉപയോഗിച്ചു. ഇംഗ്ഗീഷ് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിയിലും ഇന്ത്യയുണ്ട്. ഇതിന് സമാനമാണ് പ്രതിപക്ഷ മുന്നണിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.ഇത്തരത്തില്‍ ദിശബോധം ഇല്ലാത്ത പ്രതിപക്ഷത്തെ രാജ്യം മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.