പെരുവന്താനം:പ്രമുഖ പരിസ്ഥിതിസംരക്ഷകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറിൻ്റെ നവയതി യാഘോഷം സുഗതനവ തിയെന്ന പേരിൽ രാജ്യമെമ്പാടും ഒരു വർഷംനീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിസ്ഥിതിപരിപാടികളോടു കൂടി നടന്നുവരികയാണ്. പദ്ധതിയിലെ പ്രധാന പദ്ധതിയാണ് സുഗതസൂഷ്മ വനം നവതിയാഘോഷ സമതിക്കൊപ്പം പൂമര തണൽ പ്രകൃതി കുടുംബം നടത്തിവരുന്ന സുഗതസൂഷ്മ വനം പദ്ധതിയുടെ പെരുവന്താനം പഞ്ചായത്ത് തല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് നിജിനി ഷംസുദ്ധീൻ സ്വവസതിയിൽ ഔഷധവൃക്ഷ തൈയ്യായ രക്തചന്ദനം നട്ടുകൊണ്ട് നിർവ്വഹിച്ചു. നവതിയാഘോഷസമതി വർക്കിംഗ് കമ്മിറ്റി അംഗം സുനിൽ സുരേന്ദ്രൻപൂമരതണൽ അദ്ധ്യക്ഷത വഹിച്ചു. സുഗതസൂഷ്മ വനം പദ്ധതിയുടെ സംഘാടനം തികച്ചും സൗജന്യമായി പൂമരതൽ പ്രകൃതി കുടുംബ മാണ് ഏറ്റെ ടുത്ത് നടത്തിവരുന്നത്. ഇതിനോടകം വിവിധ വിദ്യാലയങ്ങൾ, വിശിഷ്ടവ്യക്തികളുടെ വസതികൾ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പരിസ്ഥിതി സൗഹൃദമേഖലകൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. സുഷിത പൂമരതണൽ അഭിമന്യു പൂമരതണൽ എന്നിവർ പദ്ധതിയിൽ പങ്കാളികളാണ്.