കോട്ടയം : പോലീസുകാർക്കെതിരായ ഗുണ്ടയുടെ ആരോപണങ്ങൾ അടക്കമുള്ള വിവാദങ്ങൾക്ക് പിന്നാലെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം. വിവാദങ്ങളിൽ കുരുങ്ങിയ കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം എസ്പി കാർത്തിക്കിനാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ചുമതല. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ . ശ്രീകുമാർ അടക്കമുള്ള ചില ഉദ്യോഗസ്ഥർക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചിരിക്കുന്നത്.
Advertisements