എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ നാഗമ്പടം ശിവഗിരി തീർത്ഥാടനപദയാത്ര സമിതി പള്ളം അനുമോദിച്ചു 

കോട്ടയം : നാഗമ്പടം ശിവഗിരി തീർത്ഥാടനപദയാത്ര സമിതി പള്ളം ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി

Advertisements

പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ ശ്രാവണം ബിജു , ശ്രദ്ധ ബിജു,അബിഷേക്,ശിവഗംഗ, അമൃത ഷിബു, അക്ഷിത രാജ് എന്നിവരെ ജൂൺ 16 ന് നാഗമ്പടം ശിവഗിരി തീർത്ഥാടന പദയാത്ര  അനുമോദിച്ചു. തിരുവഞ്ചിയൂർ സി.ആർ. സുരേഷ് ൻ്റെ വസതിയിൽ നടന്ന കുടുംബയോഗം എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിൻ്റെ ദർശനം ഹൃദയത്തോടു ചേർത്തുവെച്ച് പുതിയ തലമുറയെ വളർത്തിയെടുക്കുവാൻ നമുക്ക് കഴിയണം, വിദ്യയും, ധനവും, അധികാരത്തിലും പങ്കാളിത്തം ഉണ്ടായാൽ മാത്രമെ നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുവാൻ കഴിയുകയുള്ളു. തുടർന്നുള്ള പഠനങ്ങൾക്ക് ധാരാളം അവസരങ്ങൾ ഉണ്ട്. അതല്ലാം പ്രയോജനപ്പെടുത്തണമെന്ന് യൂണിയൻ സെക്രട്ടറി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കെ.റ്റി. സദീശൻ അദ്ധ്യക്ഷത വഹിച്ചു. പദയാത്ര ക്യാപ്റ്റൻ വിജയകുമാർ ഗുരുക്ഷണം മാസികയുടെ കാലികപ്രസക്തിയും, ഡോ: പ്രഭാവതി പ്രസന്നകുമാറിൻ്റെ വിദ്യാഭ്യാസം, സ്വഭാവ രൂപവത്കരണവും ആത്മവിശ്വാസവും എന്ന ലേഖനത്തെ കുറിച്ച്

ആമുഖ പ്രസംഗം നടത്തി. ജനനീ നവരത്ന മജ്ഞരിയെ കുറിച്ച്  സുഗത് പഠന ക്ലാസ് നയിച്ചു. കൺവീനർ ബിലു, രാജേന്ദ്ര ബാബു, അനിൽകുമാർ തുടങ്ങിയവർ പങ്കടുത്തു. പി.ജി. ശിവബാബു ഗുരു വീക്ഷണം ഏർപ്പടുത്തി വരുന്ന നടരാജ ഗുരു , ഗുരുനിത്യ

ചൈതന്യ യതിസാഹിത്യ പുരസ്കാര അവതരണവും നടത്തി. 2.30 ന് ആരംഭിച്ച് 4.30 ന് ഗുരുപൂജ സമൂഹ പ്രാർത്ഥനയോടെ ചടങ്ങുകൾ അവസാനി ച്ചു. വൃതശുദ്ധിയോടെ പദയാത്രയായി ശിവഗിരി മഹാസമാധിയിൽ സമർപ്പണം ചെയ്യുന്ന നിർവൃതി വാക്കുകൾക്ക് അതീതമാണ്. 31 ന് രാത്രി വർക്കല നാരായണ ഗുരു കുലത്തിൽ വിശ്രമിച്ചതിനുശേഷം

വെളുപ്പിന് 5 മണിക്ക് യൂറോപ്യൻ്റെ ആണ്ട് പിറപ്പിന് ദർശനം നടത്തി മടങ്ങിവരുകയാണ് പതിവ്

പദയാത്ര ക്യാപ്റ്റൻ വിജയകുമാർ ഗുരു വീക്ഷണത്തോടു പങ്കുവെച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.