എരുമേലിയിൽ ഭൂമിയുടെ ഉള്ളിൽ നിന്നും മുഴക്കവും പ്രകമ്പനവും ;പ്രദേശവാസികൾ പരിഭ്രാന്തിയിൽ

എരുമേലി: ചേനപ്പടിയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ രണ്ടുമൂന്ന് തവണ ഭൂമിയുടെ ഉള്ളിൽ നിന്നും മുഴക്കവും, ചെറിയ പ്രകമ്പനവും

Advertisements

ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപേർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭൂമിയുടെ ഉള്ളിൽ നിന്നും തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നും., തുടർന്ന് കാലിൽ തരിതരിപ്പും ഉണ്ടായി എന്ന് അനുഭവസ്ഥർ പറഞ്ഞു.

ചേനപ്പാടി ലക്ഷംവീട് കോളനി പ്രദേശത്ത് അസാധാരണമായ ശബ്ദം കേട്ടതോടെ, ജനങ്ങൾ പരിഭ്രാന്തരായി വീടിന് വെളിയിൽ കഴിയുകയാണ്
എരുമേലി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ അറിയിച്ചതായി എം എൽ പറഞ്ഞു.

വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ജിയോളജി വിദഗ്ധർ സ്ഥലത്തെത്തി ആവശ്യമായ വിദഗ്ധ പരിശോധനകൾ നടത്തും

Hot Topics

Related Articles