കൊച്ചി :കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസ്കളും ഇനി സ്മാർട്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട്ട് ലൈസൻസ് ഉദ്ഘാടനം ചെയ്തു.ഏഴു സുരക്ഷ ഫിക്ച്ചാറുകൾ ഉൾപെടുത്തിയാണ് ലൈസൻസ് ഇനി വരുന്നത്.200 രൂപയും പോസ്റ്റൽ ചാർജുമാണ് സ്മാർട്ട് ലൈസൻസ് വീട്ടിൽ എത്തുന്നതിന്. സ്മാർട്ട് ലൈസൻസിലേക്ക് എങ്ങനെ മാറാമെന്നു നോക്കാം.നിർദേശങ്ങൾ ചുവടെ
1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക.
2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക
3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
7) നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക് :- നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
NextGen mParivahan app ലും ഈ സേവനം ലഭ്യമാണ്