“ഗുരുജയന്തി വാഹനപ്രചരണ വിളംബര ജാഥ” നടത്തി

വൈക്കം : തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ 30 ശാഖകളുംചേർന്ന് സംയുക്തമായി തലയോലപ്പറമ്പിൽ നടത്തുന്ന 171 ആമത് ഗുരുജയന്തി ആഘോഷങ്ങളുടെ മുന്നോടി യായി യൂത്ത് മുവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ ഗൗതം സുരേഷ്ബാബു വിന്റെ നേതൃത്തിൽ നടത്തിയ വാഹന പ്രചരണ വിളംബര ജാഥ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു കൊണ്ട് ഉൽഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ അധ്യക്ഷത വഹിച്ചു.

Advertisements

അഭിലാഷ് രാമൻകുട്ടി,യൂ എസ് പ്രസന്നൻ, രഞ്ജു പവിത്രൻ, സനൽകുമാർ, ബിജു അശോക്, എ എസ്. മനീഷ്, ഷിബു മലയിൽ, എസ് ഡി. ദിനേശ്, ധന്യ പുരുഷോത്തമൻ, അമ്പിളി ബിജു, വത്സ മോഹനൻ, രാജി ദേവരാജൻ എന്നിവർ നേതൃത്വം നൽകി.നൂറോളം വാഹനങ്ങളുടെ അകമ്പടിയോടെ എല്ലാ ശാഖകളും സന്ദർശിച്ചു ശേഷം വടകര ധർമ ശാസ്ത്താ ക്ഷേത്ര അങ്കണത്തിൽ ചേർന്ന സമാപന സമ്മേളനം സമ്മേളനം യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ ഉൽഘാടനം ചെയ്തു.

Hot Topics

Related Articles