വായിലിട്ടാൽ പുകവരുന്ന സ്മോക്കി പാൻ കഴിച്ചു ; പന്ത്രണ്ട് വയസ്സുകാരിയുടെ വയറ്റില്‍ ദ്വാരം കണ്ടെത്തി

സാമൂഹ്യമാധ്യമങ്ങളുടെ വൈറലായ സ്മോക്കി പാൻ കഴിച്ച പന്ത്രണ്ട് വയസ്സുകാരിയുടെ വയറ്റില്‍ ദ്വാരം കണ്ടെത്തി. ബാംഗ്ലൂർ സ്വദേശിയായ പെണ്‍കുട്ടിയാണ് വിവാഹ സല്‍ക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ അടങ്ങിയ സ്മോക്കി പാൻ കഴിച്ചത്. ഇതേതുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി. ശേഷം ചികിത്സ തേടിയപ്പോള്‍ ആമാശയത്തില്‍ ദ്വാരം ഉണ്ടായതായി ഡോക്ടർമാർ കണ്ടെത്തി. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാൻ ഉടൻതന്നെ ശസ്ത്രക്രിയ നടത്തേണ്ടി നേരത്തെ വിവാഹ സല്‍ക്കാരത്തിനുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടി വൈദ്യ സഹായം തേടിയത്. തുടർന്നാണ് പരിശോധനയില്‍ വയറ്റില്‍ ദ്വാരം കണ്ടെത്തുന്നത്. 4×5 സെന്റിമീറ്ററോളം വരുന്ന വയറിന്റെ ഭാഗം നീക്കം ചെയ്യേണ്ടി വന്നതായി ഡോക്ടർമാർ പറയുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.