സ്വാതന്ത്ര്യദിനാഘോഷം; കുട്ടികൾക്കായി വായന കളരി നടത്തി അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റ്

കോട്ടയം : അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വായന കളരി നടത്തി. ക്ലാസിന്റെ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ ഡോക്ടർ വി ബി രാജേഷ് മേനോൻ നിർവഹിച്ചു. മാനേജിംഗ് ട്രസ്റ്റി എം എൻ രാധാകൃഷ്ണൻ നായർ, എൻ എൻ നമ്പൂരി, മൈഥിലി, ശ്യാമപ്രസാദ്, ഗീതാ കെ എസ്, മിനി പി എസ്, കെ എസ് ഗിരിജ, കൃഷ്ണൻകുട്ടി നായർ, എൻ പ്രതീഷ് തുടങ്ങിയവർ വായന കളരി നയിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തെക്കുറിച്ചും രാമായണത്തെക്കുറിച്ചും ക്വിസുകളും നടത്തി.

Advertisements

Hot Topics

Related Articles