തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പു കടിയേറ്റു; ഹരിപ്പാട് ഗൃഹനാഥന് ദാരുണാന്ത്യം

ഹരിപ്പാട്: പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു. കരുവാറ്റ കന്നുകാലിപാലം മുഞ്ഞനാട്ട് പണിക്കശ്ശേരിൽ ജോൺ ഐപ്പ് (63) ആണ് മരിച്ചത്. ഇന്ന് രാവിലെ11 മണിയോടുകൂടി വീടിന് സമീപമുള്ള പുരയിടത്തിൽ തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പു കടിയേൽക്കുകയായിരുന്നു. 

Advertisements

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴം രാവിലെ 10ന് കരുവാറ്റ മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ഐപ്പ്. മകൾ അഞ്ചു ഐപ്പ്. മരുമകൻ: അഭിലാഷ് കൃഷ്ണൻ.  

Hot Topics

Related Articles