വീട്ടിലെ അലക്കുകല്ലിന് സമീപം വച്ച് പാമ്പ് കടിച്ചു; അരൂരിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ആലപ്പുഴ: ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. 

Advertisements

പാമ്പു കടിയേറ്റ ഉടനെ നീതുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

Hot Topics

Related Articles