മുർഖന്റെ കടിയേറ്റ വാവാ സുരേഷ് സംസാരിച്ച് തുടങ്ങി; കൈ കാലുകൾ അനക്കി തുടങ്ങി; അപകട നില തരണം ചെയ്ത് സുരേഷ് ; പ്രാർത്ഥനകളോടെ കേരളം

കോട്ടയം : മൂർഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വാവാ സുരേഷ് സംസാരിച്ച് തുടങ്ങി. സുരേഷ് അപകട നില തരണം ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വാവാ സുരേഷിനെ ഐസിയുവിൽ കയറി മന്ത്രി വി.എൻ വാസവൻ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. കൈ കാലുകൾ അനക്കി തുടങ്ങിയ സുരേഷ് അപകട നില തരണം ചെയ്തതായാണ് വിവരം. ഇതിനിടെ സുരേഷിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനുള്ള മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേരും.

Advertisements

കോട്ടയം മെഡിക്കൽ കൊളേജ് സൂപ്രണ്ട് ഡോ : ടി കെ ജയകുമാർ , കാർഡിയോളജി വിഭാഗം മേധാവി ഡോ വി എൽ ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ സംഗമിത്ര, ക്രിറ്റിക്കൽ കെയർ ഐ സി യു വിൽ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ : രതീഷ് , ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരടങ്ങിയ മെഡിക്കൽ ടീമാണ് ഇദേഹത്തെ പരിചരിച്ച ശേഷം മെഡിക്കൽ ബോർഡ് യോഗത്തിൽ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ തലച്ചോറിന്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി കണ്ട് തുടങ്ങിയി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹൃദയമിടിപ്പ് സാധാരണ നിലയിലായിട്ടുണ്ട്. രക്ത സമ്മർദ്ദവും സാധാരണ ഗതി കൈവരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവാ സുരേഷിന് മൂർഖന്റെ കടിയേറ്റത്.കുറിച്ചി പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചലശേരിയിൽ പാട്ടാശേരിൽ മുൻ പഞ്ചായത്ത് ഡ്രൈവർ നിജുവിന്റെ വീട്ടിൽ പാമ്പിനെ പിടികൂടാൻ എത്തിയ വാവാ സുരേഷിനാണ് പാമ്പ് കടിയേറ്റത്. നാല് ദിവസങ്ങൾക്ക് മുൻപാണ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളിൽ കൂട്ടയിട്ടിരുന്ന കല്ലിനുളളിൽ പാമ്പിനെ കണ്ടെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.