വാവാ സുരേഷ് ഭക്ഷണം കഴിച്ചു; ചോദ്യങ്ങളോട് പ്രതികരിച്ചു; ആരോഗ്യ നിലയിൽ പുരോഗതി ! പ്രതീക്ഷ നൽകി വാവയുടെ ആരോഗ്യ സ്ഥിതി

കോടയം : കുറിച്ചിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തിൽ ഭക്ഷണം നൽകിയതായി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. വാവാ സുരേഷിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനായി കോട്ടയം മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് ഇന്ന് വീണ്ടും ചേരും. ഇതിന് ശേഷം വെൻ്റിലേറ്റർ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

Advertisements

കഴിഞ്ഞ ശനിയാഴ്ച കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ പാട്ടാശേരില്‍ മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ നിജുവിന്റെ വീട്ടിലെ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളില്‍ കൂട്ടയിട്ടിരുന്ന കല്ലിനുളളില്‍ പാമ്പിനെ കണ്ടെത്തിയത്. അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താന്‍ ശ്രമിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ , ശനിയാഴ്ചയാണ് സുരേഷ് എത്തിയത്. സുരേഷ് എത്തിയ ഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. രക്തം പുറത്ത് വന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.