കോട്ടയം : ഓടുന്ന ട്രെയിനിനുള്ളിൽ വച്ച് യുവാവിന് പാമ്പുകടിയേറ്റു. തെങ്കാശി സ്വദേശി കാർത്തിക്കി ( 21 ) നാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ 9:30 യോടു കൂടി ഗുരുവായൂർ – പുനലൂർ പാസഞ്ചറിൽ ആയിരുന്നു സംഭവം. പിറവത്ത് നിന്നും കയറിയതാണ് കാർത്തിക്. തെങ്കാശിയിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ ട്രെയിനുള്ളിൽ വച്ച് പാമ്പ് കടിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് , കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പ് കടിച്ച മോഗി കോട്ടയം റെയിൽവേ സ്റ്റേഷൻ എത്തിച്ച് പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു.
Advertisements