മുന്നറിയിപ്പുകൾ അവഗണിച്ചു; പാമ്പിനെ പിടിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ചില്ല; ജീവൻ വച്ച് പാമ്പ് പിടിക്കുന്ന വാവാ സുരേഷ് മോഡൽ മാതൃകയാക്കരുത്; ശാസ്ത്രീയമായി പാമ്പ് പിടിക്കുന്ന രീതി ഇങ്ങനെ; ഈ നമ്പരുകളിൽ വിളിച്ചാൽ പാമ്പ് പിടിക്കാൻ ആളെത്തും; ജാഗ്രതാ ന്യൂസ് ലൈവിൽ വീഡിയോ കാണാം

ജാഗ്രതാ സ്‌പെഷ്യൽ
കോട്ടയം: മുൻപ് പല തവണ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പ് കടിയേറ്റിട്ടുണ്ട് വാവാ സുരേഷിന്. ഇത്തരത്തിൽ തന്നെയാണ് തിങ്കളാഴ്ചയും സുരേഷിന് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച കുറിച്ചിയിൽ നിന്നും പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന്റെ തുടയിൽ മൂർഖൻ കടിച്ചത്. ഇതേ തുടർന്ന് സുരേഷ് അശാസ്ത്രീയമായാണ് പാമ്പിനെ പിടിച്ചതെന്ന് അടക്കമുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഇയരുന്നത്. ശാസ്ത്രീയമായ പാമ്പ് പിടുത്തക്കാർ അടക്കം വനം വകുപ്പിന്റെ പരിശീലനം നേടി ജില്ലയിൽ പലയിടത്തുമുള്ളപ്പോഴാണ് സുരേഷിനെ പാമ്പ് കടിച്ചതെന്ന വിമർശനമാണ് ഉയരുന്നത്.

Advertisements

പല സ്ഥലത്തും പാമ്പിനെ പിടികൂടാൻ സുരേഷ് എത്തുമ്പോൾ സ്വന്തം ജീവൻ വച്ച് തന്നെയാണ് കളിക്കുന്നത്. ശ്രദ്ധ അൽപം ഒന്ന് പാളിയാൻ പാമ്പിന്റെ വായിൽ തല വയ്ക്കുന്നതിനു തുല്യമാകും. എന്നിട്ടു പോലും സാഹസികമായി സുരേഷ് പാമ്പിനെ പിടികൂടുന്ന വീഡിയോയാണ് ഇപ്പോഴും പുറത്ത് വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാർക്കുള്ള മുന്നറിയിപ്പ് ശ്രദ്ധേയമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇഴജന്തുക്കളെ കണ്ടാൽ എന്ത് ചെയ്യണം?
ജനങ്ങൾ സാധാരണ പാമ്പിനെ പോലുള്ള വന്യജീവികളെ
കാണുമ്പോൾ പിടിക്കരുത്. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻറ് വിദഗ്ധ പരിശീലനം ലഭിച്ച അംഗീകൃത
പാമ്പുപിടുത്തക്കാരല്ലാതെയുള്ള വ്യക്തികൾ പാമ്പിനെ പിടിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്താൽ
അത് കുറ്റകരമാണ്. പരിസരപ്രദേശത്തോ
ജനവാസമേഖലയിലോ പാമ്പുകളെ കണ്ടുകഴിഞ്ഞാൽ കോട്ടയം ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുക.

വിഷജന്തുക്കളെ കാണുകയാണെങ്കിൽ ഉടനടി
താഴെക്കാണുന്ന നമ്പറിൽ വിളിക്കുക. (കോട്ടയം,
വൈക്കം, ഈരാറ്റുപേട്ട മേഖലയിലെ സ്‌നേക് റസ്‌ക്യൂ സംഘത്തിന്റെ കോൺടാക്ട് നമ്പർ)

  1. അബീഷ് (ഫോറസ്റ്റ് വാച്ചർ
    കോട്ടയം)- 8943249386
  2. മുഹമ്മദ് ഷെബിൻ (സിവിൽ
    പൊലീസ് ഓഫീസർ കോട്ടയം)
    9847482522,9497911524
  3. വിശാൽ സോണി കോട്ടയം –
    9633531051, 7012235968
  4. ശ്യാം കുമാർ വൈക്കം- 9495510116,
    7012314833
  5. നസീബ് പഠിപ്പുര (സ്‌നേക്ക്
    ഹാൻഡലർ
    9744753660
    ഈരാറ്റുപേട്ട

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.