എസ്എൻസി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും; പിണറായിക്കും സംസ്ഥാന സർക്കാരിനും നിർണ്ണായകം

ന്യൂഡൽഹി : എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് എം.ആർ. ഷാ , സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസ് കഴിഞ്ഞ നവംബറിലാണ് അവസാനമായി ലിസ്റ്റ് ചെയ്തത്.. എന്നാൽ അന്ന് സുപ്രീംകോടതി കേസ് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്ബർ കോടതിയിൽ 21ാമത്തെ കേസായിട്ടാണ് ലാവ്ലിൻ കേസ് പരിഗണിക്കുന്നത്.

Advertisements

പിണറായി വിജയൻ, മുൻ ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ 2018 ജനുവരി 11ന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ചുവർഷത്തിനിടെ 33 തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഹർജികൾ നിരന്തരം മാറ്റിവയ്ക്കുന്നുവെന്ന് കേസിൽ കക്ഷി ചേർന്ന ടി.പി. നന്ദകുമാറിന്റെ അഭിഭാഷക എം.കെ. അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഇനി മാറ്റരുതെന്ന് കോടതി നിർദ്ദേശം നൽകിയത്.

Previous article
Next article

Hot Topics

Related Articles