തിരുവല്ല : എസ്എൻഡിപി തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ മനക്കച്ചിറയിൽ ശ്രീനാരായണ കൺവെൻഷന് തുടക്കമായി. രണ്ടാം ദിവസത്തിന്റെ സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ പ്രസംഗിച്ചു.സ്വാമി ശിവബോധാനന്ദ, എസ് എൻ ഡി പി നേതാക്കളായ എസ് രവീന്ദ്രൻ, പി എസ് വിജയൻ, സന്തോഷ് ഐക്കരപ്പറമ്പിൽ, സന്തോഷ് ശാന്തി, അരുന്ധതി അശോകൻ, അജയൻ പുല്ലാട് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements

